04:28pm 21 September 2026
NEWS
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പുതിയ ഡെന്റൽ ഗൈഡ്‌ലൈൻ പുറത്തിറക്കി 'ആസ്പെറ്റർ'


21/09/2026  01:50 PM IST
nila
ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ പുതിയ ഡെന്റൽ ഗൈഡ്‌ലൈൻ പുറത്തിറക്കി ആസ്പെറ്റർ

 

​ദോഹ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (AFC) കളിക്കാരുടെ വായുടെ ആരോഗ്യവും അടിയന്തര ദന്ത പരിചരണവും ലക്ഷ്യമിട്ടുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ച് ഖത്തറിലെ  Orthopaedic and Sports Medicine ആശുപത്രി ആസ്പിറ്റാർ. കളിക്കളത്തിൽ വച്ചുണ്ടാകുന്ന പരിക്കുകളും ദന്ത ആഘാതങ്ങളും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
​സെപിറ്റാറിലെ സ്‌പോർട്‌സ് ഡെന്റിസ്ട്രി വിഭാഗം മേധാവിയും എ.എഫ്.സി ഡെന്റൽ അഡ്വൈസറി ഗ്രൂപ്പ് ചെയർമാനുമായ ഡോ. മുഹമ്മദ് അൽ സാഇയുടെ നേതൃത്വത്തിലാണ് ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരുടെ സംഘം ഈ ഗൈഡ്‌ലൈൻ തയ്യാറാക്കിയത്. ഏഷ്യൻ ഫുട്ബോൾ താരങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇത് വലിയൊരു നാഴികക്കല്ലാണെന്ന് എ.എഫ്.സി മെഡിക്കൽ കമ്മിറ്റി ചെയർമാൻ ഡോ. ദാതുക് ഗുർചരൺ സിംഗ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img